പിഎസ് സി എക്സാം നടത്തി പ്രസിദ്ധീകരിക്കുന്ന ഒരു റാങ്ക് ലിസ്റ്റിനെ ഏതെങ്കിലും വിധത്തിൽ ഇല്ലാതാക്കാൻ കഴിയുമോ ?ഒരു 10 വര്ഷം മുൻപ് ആണ് ഈ ചോദ്യം ചോദിച്ചത് എങ്കിൽ പി എസ് സി എന്നത് ഒരു ഭരണഘടനാ സ്ഥാപനം ആണ്.പി എസ് സി നടത്തുന്ന നിയമങ്ങളെ സർക്കാരിന് പോലും നിയത്രിക്കാൻ കഴിയില്ല എന്ന മറുപടി ആയിരിക്കും ലഭിക്കുന്നത്.എന്നാൽ ഇന്ന് കഥ മാറി ഈ ചോദ്യം ഇന്ന് ചോദിച്ചാൽ ഉത്തരം എല്ലാവരുടെയും കൈകളിലൂടെ കടന്നു ഒരു ഒഴിവു പി എസ് സി വരെ എത്തിയാൽ പ്രതീക്ഷിക്കാം എന്ന സ്ഥിതി ആയി മാറി.
അഗ്നിപരീക്ഷകൾ നിരവധി നേരിട്ട് 74192 അപേക്ഷകരിൽ നിന്നും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി മികച്ച റാങ്കിൽ ലിസ്റ്റിൽ ഉൾപെട്ടവരുടെ അഗ്നിപരീക്ഷകൾ തുടരുകയാണ്.
2016 ഡിസംബർ 28 നു മുപ് അപേക്ഷ സമര്പിച്ചവരുടെ എണ്ണം കഴിഞ്ഞ വര്ഷത്തിലേതിനേക്കാൾ 24000 നു മുകളിൽ കൂടുതൽ ആയിരുന്നു.വർഷങ്ങളിൽ ഉണ്ടാകുന്ന നിയമങ്ങളുടെ കുറവുകൾ പരിഗണിച്ചു മെയിൻ ലിസ്റ്റിൽ ഉൾപെടുന്നവരുടെ എണ്ണം 900 ൽ നിന്നും 700 ആയി കുറച്ചതു ജനറൽ വിഭാഗത്തിൽ ഉള്ള പലരുടെയും അവസരം നഷ്ട്ടമാകുന്നതിനു കാരണമായി
ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ മറ്റു ജില്ലകളെ അപേക്ഷിച്ചു കട്ട് ഓഫ് 72.33 ലേക്ക് ഉയർന്നതും കഠിനാധ്വാനത്തിലൂടെ നേടിയ പല ഉയർന്ന മാർക്കും ഒന്നും അല്ലാതായി മാറി.ഇടുക്കി ഒഴിക ഉള്ള മറ്റു 13 ജില്ലകളിൽ നിന്നും ഉള്ളവർ ഇടുക്കി ജില്ലയിൽ എൽ ഡി ക്ലാർക്ക് പരീക്ഷ എഴുതി എന്നത് മനസ്സിലാക്കുവാൻ റാങ്ക് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
തമിഴ് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ മുന്പക നൽകിയ കേസും തുടർന്നുണ്ടായ സ്റ്റേ യും മറ്റൊരു തിരിച്ചടിയായി.കോടതി 45 ദിവസം അവധിയിൽ പോയതും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പിന്നയും കാത്തിരിക്കേണ്ടി വന്നു.
ജൂൺ 2 നു റാങ്ക്ലിസ്റ് നിലവിൽ വന്നു എങ്കിലും മറ്റു ജില്ലകളിൽ മൂന്നു തവണയിൽ കൂടുതൽ പി എസ് സി യിൽ അഡ്വൈസ് അയച്ചു കഴിഞ്ഞിരുന്നു.ലിസ്റ്റ് നിലവിൽ വന്നപ്പോഴും ഇടുക്കി ജില്ലയിൽ ഉള്ള ഓഫീസിൽ നിന്നായി 3 ഒഴിവുകൾ മാത്രമാണ് പി എസ് സി യിൽ റിപ്പോർട്ട് ചെയ്തത്.12 നു മുകളിൽ എൽ പി ഇ എൻ ജെ ഡി ഒഴിവുകളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ലിസ്റ്റിന് നൽകേണ്ട 22 നു മുകളിൽ ഒഴിവുകൾ പി എസ് സി യിൽ നിന്നും അഡ്വൈസ് അയക്കാൻ താമസിച്ചതും തിരിച്ചടിയായി.പിന്നയും 2 മാസം കാത്തിരുന്നതിനു ശേഷം ആണ് ലിസ്റ്റിൽ ഉള്ളവർക്ക് അഡ്വൈസ് അയച്ചു തുടങ്ങിയത്.ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ താമസിച്ചതുമായി ബന്ധപെട്ടു മുഖ്യമന്ത്രി വൈദുതി മന്ത്രി മറ്റ് ഇടുക്കി ജില്ലയിൽ ഉള്ള രാഷ്റ്റ്രീയ നേതാക്കൾ ആയവർക്ക് ലിസ്റ്റിൽ ഉൾപ്പെട്ട 250 നു മുകളിൽ ഉള്ളവർ ഒപ്പിട്ടു നിവേദനം നൽകിയ സാഹചര്യത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വേഗത ഉണ്ടാകണം എന്നാവശ്യപ്പെട്ടു കാണുവാൻ ആഗ്രഹിച്ചത് ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു ന ആണ്.
എന്നാൽ പ്രളയം അവിടേയും തിരിച്ചടിയായി.പി എസ് സി ഓഫീസിൽ ഉൾപ്പെടെ ഉള്ള ഓഫീസുകളിലേക്ക് ഗതാഗത സൗകര്യം പോലും ഇല്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങി.നിരവധി പരീക്ഷണങ്ങൾ നേരിട്ടുള്ള ഇടുക്കിയിൽ ഉള്ള ഓരോ ഉദ്യോഗാര്ഥിയും പ്രതീക്ഷയോടെ കാത്തിരുന്നു.2018 അവസാനവും 2020 അവസാനവും ലിസ്റ്റിനായി നിരവധി ഒഴിവുകൾ ഉണ്ടാകും എന്ന് എക്സാം എഴുതുന്നതിനു മുൻപ് തന്നെ മനസ്സിലാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട ആരും പ്രതീക്ഷകൾ കൈവിടാൻ തയ്യാറായില്ല.ലിസ്റ്റിൽ ഉള്ള മുഴുവൻ ആളുകൾക്കും ജോലി ലഭിക്കാൻ തക്കവിധത്തിൽ ഉള്ള ഒഴിവുകൾ ഇടുക്കി ജില്ലയിൽ ഉള്ള 600 ഓഫീസികളി ൽ നിന്നും 800 നു മുകളിൽ ഉള്ള എൽ ഡി ക്ലാർക്ക് തസ്തികകളിൽ നിന്നും ഉണ്ടാകും എന്നും വിശ്വസിച്ചു.
പ്രളയം കഴിഞ്ഞു എല്ലാം പൂർവസ്ഥിതിയിൽ ആയിട്ടും പ്രൊമോഷൻ ലിസ്റ്റ് ഉൾപ്പെടെ എല്ലാ വകുപ്പുകളിലും ഉണ്ടായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാറ്റം ഒന്നും ഉണ്ടായില്ല.ഒരു ആൾക്ക് മാത്രം അഡ്വൈസ് അയക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി.കഴിഞ്ഞ ലിസ്റ്റിൽ നിന്നും ഉണ്ടായ 15 നു മുകളിൽ എൻ ജെ ഡി ഒഴിവുകളും 17 നു മുകളിൽ ഉള്ള എൽ പി ഇ എൻ ജെ ഡി യും മാറ്റിനിര്ത്തിയാൽ പുതുതായി ഒരു ഡിപ്പാർട്മെന്റിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല.
ഹെൽത്ത് ടെപർത്മെന്റ്റ് ഉൾപ്പെടെ ഉണ്ടായ 6 ഒഴിവുകളിൽ ഒന്ന് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം മനസ്സിലാക്കാൻ ചെന്ന ഓരോ ഉദ്യോഗാര്ഥിയും കണ്ണീരോടെ ആണ് പുറത്തിറങ്ങിയത്.ഒരു സത്യവും മനസ്സിലാക്കി ഇടുക്കിയിൽ 1000 ഒഴിവുകൾ ഉണ്ടായാൽ അതിൽ 100 എണ്ണം മാത്രം പി എസ് സി യിൽ റിപ്പോർട്ട് ചെയ്തു നിയമനത്തെ നിയത്രിക്കാൻ സർക്കാരിന് ആകും.ഇനി ചോര വിയർപ്പാക്കി കേസ് യുമായി കോടതിയിൽ പോയാലോ പ്രളയത്തിന് ശേഷം സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിൽ ആണ്.അതുകൊണ്ടു നിയമനങ്ങളിൽ നിയത്രണം കൊണ്ടുവന്നു ഇങ്ങനെ ഉള്ള മറുപടി കൂടി ആയാൽ നിയമവും കൈവിടും.
ജുഡീഷ്യൽ സിവിൽ കോർട്ടുകളിൽ നിന്നുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു തടസ്സവും ഉണ്ടാകാതിരിക്കുന്നതാണ് ,എന്നാൽ ലോ പെയ്ഡ് എംപ്ലോയീസ് നൽകിയ കേസുമായി ബന്ധപെട്ടു എൽ ഡി ക്ലാർക്ക് ഒഴിവുകൾ ഒന്നും പി എസ് സി യിൽ റിപ്പോർട്ട് ചെയ്യരുത് എന്ന് ഹൈക്കോടതി സ്റ്റേ യും വന്നിരിക്കുന്നു.
2014 മുതൽ ഉള്ള എല്ലാ ആശ്രിതനിയമന അപേക്ഷകൾക്കും പരിഹാരം കണ്ടതിനു ശേഷം മാത്രം ഒഴിവുകൾ പി എസ് സി യിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്ന സർക്കാർ ശാസന കൂടി വന്നതോടെ ഒഴിവുകൾ വകമാറ്റി എങ്ങനെ ഒക്കെ മാറുന്നു എന്നതിൽ ഒരു തെളിവുകളും ഇല്ലാതാകുന്നു.കഴിഞ്ഞ ലിസ്റ്റ് അവസാനിക്കുന്ന സമയം പൂഴ്ത്തി വച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്യുവാൻ 5 നു മുകളിൽ ഗവണ്മെന്റ് ഓർഡർ ആണ് പ്രസിദ്ധീകരിച്ചത്.എന്നാൽ നിലവിൽ എല്ലാ ഒഴിവുകളും വകമാറ്റി പൂഴ്ത്തിവയ്ക്കുവാൻ എല്ലാ ഡിപ്പാർട്മെന്റിനും അനുവാദം നൽകുന്ന പ്രവർത്തിയായി മാത്രമേ ജോലി ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്ഥികള്ക്കും മനസ്സിലാക്കാൻ കഴിയുന്നത്.
ഇടുക്കി പി എസ് സി ഓഫീസിൽ ഉൾപ്പെടെ എല്ലാം ഓൺലൈൻ വഴി ബന്ധപെടുത്തിയിട്ടും വരം പോലെ ഉള്ള ഓൺലൈൻ വഴി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുവാൻ സൗകര്യം ഒരുക്കിയിട്ടും ഒന്നുപോലും വേഗത്തിൽ നടക്കരുതെന്നു ആഗ്രഹിക്കുന്നവർ ആണോ ഓരോ ഓഫീസിലും എന്ന് തോന്നി പോകുന്നു.
ഇടുക്കി ജില്ലാ രൂപീകൃതമായിട്ടു 47 വർഷം പൂർത്തിയാകുന്നതിന്റ ഭാഗമായി ഇടുക്കി ജില്ലാ കളക്ടർ സന്തോഷത്തോടെ ഇട്ട ഫേസ്ബുക് പോസ്റ്റിൽ ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേര് ആണ് വിഷമങ്ങൾ പങ്കുവച്ചത്.തിരഞ്ഞെടുപ്പിനോട് അടുക്കുന്നതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു തടസ്സവും ഉണ്ടാകില്ല എന്ന് പറയുന്ന ഓരോ ഓഫീസും കൂടുതൽ ഉറക്കത്തിലേക്കു വഴുതി വീഴും.ജൂൺ 2 നു ആണ് ലിസ്റ്റ് നിലവിൽ വന്നത് എങ്കിലും മുന്കാലപ്രാബല്യത്തിൽ നിലവിൽ വന്ന ലിസ്റ്റ് ഏപ്രിൽ 2 നു ഒരു വര്ഷം പൂർത്തിയാകുമ്പോൾ ഒരു വർഷത്തിൽ 54 ഒഴിവുകൾ മാത്രം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത ഗവണ്മെന്റ് 150 നു മുകളിൽ ഒഴിവുകൾ 3 വർഷത്തിൽ റിപ്പോർട്ട് ചെയ്യുമോ എന്ന കാര്യത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ട ഓരോരുത്തർക്കും സംശയമാണ്.എല്ലാം നിയത്രിക്കാൻ കഴിവുള്ള സർക്കാർ, വര്ഷങ്ങളുടെ ശ്രമഫലമായി പരീക്ഷക്ക് ചോദിക്കുന്ന ഓരോരോ ചോദ്യവും ഇഴകീറി പരിശോധിച്ച് പഠിച്ചു ലിസ്റ്റിൽ ഉൾപ്പെട്ട ഞങ്ങളോട് ഇത്ര ക്രൂരത കാണിക്കുവാൻ പാടുണ്ടോ എന്ന് ചോദിച്ചു പോകുകയാണ്.ഇനിയും പരീക്ഷണം അരുത്, കാരണം ഒഴുകി വീഴുന്ന കണ്ണീരും തുടച്ചു വീണ്ടുമൊരു പരീക്ഷയ അഭിമൂഹീകരിക്കുവാൻ പ്രായം കഴിഞ്ഞു പോകുന്ന നിരവധി പേരുടെ സ്വപ്നം ആണ് ഇപ്പോൾ ഇടുക്കി എൽ ഡി റാങ്ക് ലിസ്റ്റ് ആയി നിലവിൽ ഉള്ളത്.
No comments:
Post a Comment