Thursday, 31 January 2019

തൊഴിലില്ലായ്മ

തിരുവനന്തപുരം ∙ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയുടെ (5%) ഇരട്ടിയിലേറെയാണെന്നും (12.5%) പൗരന്മാരുടെ അറിവും നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതു സംസ്ഥാനത്തെ ഏറ്റവും വലിയ സാമൂഹിക, സാമ്പത്തിക പ്രശ്നമായി മാറിയെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട്. സിക്കിം, ത്രിപുര, ഹിമാചൽ പ്രദേശ് എന്നീ ചെറിയ സംസ്ഥാനങ്ങളിൽ മാത്രമാണ് ഇതിലേറെ തൊഴിലില്ലായ്മയുള്ളത്. മനുഷ്യശേഷി ഫലപ്രദമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ സർക്കാർ രൂപപ്പെടുത്തണമെന്നും നിയമസഭയിൽ സമർപ്പിച്ച അവലോകന റിപ്പോർട്ടിൽ സംസ്ഥാന ആസൂത്രണ ബോർഡ് നിർദേശിക്കുന്നു.

No comments:

Post a Comment