Wednesday 7 August 2019

സർക്കാർ  നിയമനം 2 വിധത്തിൽ  ആണ്.
ഒന്ന് പി എസ് സി വഴിയും സർക്കാർ വഴിയും
ഇതിൽ  പി എസ് സി എക്സാം  നടത്തുക എന്നതിൽ മാത്രമായി ഒതുങ്ങുന്നു
എന്നാൽ  സർക്കാർ പി എസ് സി വഴി ഉണ്ടാകുന്ന റാങ്ക് ലിസ്റ്റുകളാ  പോലും  അട്ടിമറിച്ചു നിയമനങ്ങൾ നടത്തുന്നു. ഇത് ചോദ്യം ചെയ്യാൻ പി എസ് സി തയ്യാറാകാത്തിടത്തോളം അഴിമതി ഉണ്ടാകുക  തന്നെ  ചെയ്യും.
ഇപ്പോൾ ഉണ്ടായിട്ടുള്ളതും പി എസ് സി യുടെ എക്സാം നടത്തിപ്പിൽ പോലും രാഷ്ട്രീയം കടന്നു  കയറി  എന്നതിന്റ  തെളിവാണ്. എക്സാം ഹാളിൽ ഉള്ളവര പോലും ഭീഷണിയിൽ നിര്ത്താം എന്നും സർക്കാരിൽ  ഇവർക്ക് ലഭിച്ച  രാഷ്ട്രീയ   പിന്തുണയുമായി ഇത്തരത്തിൽ ഒരു അട്ടിമറിക്കു  ശ്രമിക്കാൻ  കാരണമായത്.
പി എസ് സി യിൽ ഒഴിവുകൾ  എത്താത്തിടത്തോളം പി എസ് സി യുടെ രൊറ്റഷൻ ചാറ്റ്  നു പോലും വിലയില്ല. കാരണം  സർക്കാർ ആണ് നിയമനങ്ങൾ കൂടുതലും  നടത്തുന്നത്. സർക്കാരും  യൂണിയൻ ആളുകളും  ഉദ്യോഗസ്ഥ  ലോബികളും വകമാറ്റിയ ഒഴിവുകളുടെ  അവശിഷ്ടം കഴിക്കേണ്ട ഗതികേടിൽ ആണ് ഓരോ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാര്ഥിയും.
ഉണ്ടാകേണ്ടത് എക്സാം നടത്തിപ്പിൽ മാത്രം  ഉള്ള കൃത്യത  അല്ല. പി എസ് സി കേരളത്തിൽ ഉള്ള 85നു മുകളിൽ ഉള്ള എല്ലാ  വകുപ്പിൽ ജോലി ചെയ്യുന്ന   ജീവനക്കാരുടെ ലിസ്റ്റ് വാങ്ങുകയും ഇതുവരെ  സർക്കാർ നടത്തിയ  നിയമനങ്ങൾ ഒരു കമ്മീഷൻ വച്ച്  പരിശോധിക്കുകയും ഇനിയുള്ള പ്രൊമോഷൻ ട്രാൻസ്ഫർ  ലീവ് എന്നിവ  എല്ലാം പി എസ് സി യുടെ മേൽനോട്ടത്തിൽ നടത്തുകയും അതാതു  ലിസ്റ്റിന്  ഒഴിവുകൾ വേഗത്തിൽ  നൽകുവാനും നടപടി   ഉണ്ടാകണം.ഇല്ലെങ്കിൽ കെ എസ് ആർ ടി സി പോലെ താത്കാലിക  നിയമനം പെരുകിയ ഹെൽത്ത് ഉൾപ്പെടെ  ഉള്ള വകുപ്പുകൾ  പോലെ ആകും ഓരോ വകുപ്പും.ഒഴിവുകൾ ഇല്ലാത്ത വകുപ്പുകളിൽ  പി എസ് സി ക്കു എക്സാം പോലും നടത്തേണ്ട  ആവശ്യം ഇല്ലാതാകും.

No comments:

Post a Comment