ആരോഗ്യവകുപ്പിൽ വിവിധ ജില്ലകളിൽ അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങിയല്ലോ... വിദേശത്തുള്ള പലർക്കും ഉണ്ടാകാവുന്ന ചില സംശയങ്ങൾക്കുള്ള ഉത്തരം ഇവിടെ കൊടുക്കുന്നു...
അഡ്വൈസ് മെമ്മോ സാധാരണ തപാലിൽ ആണ് അയക്കുന്നത്. അതുകൊണ്ട് അത് നിങ്ങളുടെ വീട്ടിൽ കിട്ടുന്നതിന് തടസ്സമുണ്ടാവില്ല. എന്നാൽ നിയമന ഉത്തരവ് Registered with AD ആയിട്ടാണ് വരിക. അത് ഉദ്യോഗാർത്ഥി നേരിട്ട് കൈപ്പറ്റേണ്ടതുണ്ട്. എന്നിട്ട് നിങ്ങൾ ഒപ്പിട്ട അക്നോളജ്മെൻ്റ് കാർഡ് തിരിച്ച് ഡിഎംഒ ഓഫീസിൽ എത്തും. നിങ്ങൾ ഒപ്പിട്ടുവാങ്ങി 15 ദിവസങ്ങൾക്കകം നിർബന്ധമായും ജോയിൻ ചെയ്തിരിക്കണം. 15 ദിവസം കഴിഞ്ഞാൽ നിയമനം റദ്ദായി പോകുന്നതാണ്. പിന്നീട് നിങ്ങൾക്ക് യാതൊരു കാരണവശാലും അവസരം ലഭിക്കില്ല. അക്നോളജ്മെൻ്റ് കാർഡ് തിരിച്ച് ഡിഎംഒ ഓഫീസിൽ ലഭിക്കുന്നതിനാൽ എന്ന് നിങ്ങൾ നിയമനോത്തരവ് കൈപ്പറ്റി എന്നത് ഡിഎംഒയിൽ അറിയാം എന്നത് ഓർക്കുക.
അഡ്വൈസ് മെമ്മോയിലെ തീയതി മുതൽ പരമാവധി 90 ദിവസങ്ങൾക്കകം നിയമന ഉത്തരവ് നൽകിയിരിക്കണം എന്നാണ് ചട്ടം. എന്നാൽ ആരോഗ്യവകുപ്പിൽ ജില്ലാമെഡിക്കൽ ഓഫീസിൽ അഡ്വൈസ് ലഭിച്ചുകഴിഞ്ഞാൽ വൈകാതെ തന്നെ നിയമന ഉത്തരവ് അയക്കാറുണ്ട്. 3 മാസം വരെയൊന്നും കാത്തിരിക്കാറില്ല.
നിയമന ഉത്തരവ് നിങ്ങളുടെ കൈവശം നേരിട്ട് മാത്രമേ പോസ്റ്റുമാൻ നൽകുകയുള്ളൂ. അല്ലാത്ത പക്ഷം നിങ്ങൾ നിങ്ങൾക്ക് വരുന്ന registered letter കൈപ്പറ്റാൻ മാതാപിതാക്കളേയോ ഭർത്താവിനെയോ സഹോദരങ്ങളെയോ ആരെയെന്കിലും അധികാരപ്പെടുത്തി ഒരു authorisation letter നിങ്ങളുടെ പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്ററുടെ പേരിൽ എഴുതി നൽകണം. അത് ഉടനെ തന്നെ എഴുതി നാട്ടിലേക്ക് അയച്ചുകൊടുക്കുന്നതായിരിക്കും ഉത്തമം. ഇങ്ങനെ ലഭിക്കുന്ന authorisation letter അധികാരപ്പെടുത്തിയ ആൾ ബന്ധപ്പെട്ട പോസ്റ്റുമാസ്റ്ററെ കാണിച്ചാൽ നിയമന ഉത്തരവ് ലഭിക്കും.
നിങ്ങൾക്ക് ഉടനെ ജോയിൻ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്കിൽ 2 കാര്യങ്ങൾ ചെയ്യാം. നിയമനഉത്തരവിൻ്റെ പകർപ്പ് സഹിതം നിയമനാധികാരിക്ക് ( ഡിഎംഒ ആണ് ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനാധികാരി) നിങ്ങളുടെ ബന്ധുക്കളെ കൊണ്ട് ഒരപേക്ഷ നൽകിയാൻ ജോലിയിൽ പ്രവേശിക്കാനുള്ള സമയം 45 ദിവസം നീട്ടിലഭിക്കും. എന്നാൽ ഈ 45 ദിവസം എന്നാൽ നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിമുതലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക...
45 ദിവസം പോരാ എന്നുള്ള വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അടുത്ത ഒരു ഓപ്ഷൻ കൂടിയുണ്ട്. വിദേശത്തെ ജോബ് കോൺട്രാക്ടിൻ്റെ അതാത് രാജ്യത്തെ ഇൻഡ്യൻ എംബസികൾ അല്ലെന്കിൽ കോൺസുലേറ്റുകൾ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിയമനാധികാരിയായ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപക്ഷേ നൽകുക. ഇങ്ങനെ അപേക്ഷ നൽകിയാൽ എഗ്രിമെൻ്റിൽ ബാക്കിയുള്ള ദിവസം അല്ലെന്കിൽ 180 ദിവസം ഇവയിൽ ഏതാണോ കൂടുതൽ അത്ര ദിവസം ജോയിൻ ചെയ്യാനുള്ള സമയം നീട്ടിനൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അധികാരമുണ്ട്. അതായത് എഗ്രിമെൻ്റിൽ 120 ദിവസമേ ബാക്കിയുള്ളൂ എന്കിൽ അതേ ലഭിക്കൂ. എന്നാൽ ഒരു വർഷം ബാക്കിയുണ്ട് എന്കിലും പരമാവധി 180 ദിവസമേ കിട്ടൂ..ഇതും നിയമന ഉത്തരവിൻ്റെ തീയതി മുതലാണ് ലഭിക്കുക. എഗ്രിമെൻ്റ് പകർപ്പ് നിർബന്ധമാണ്. ചില ഓഫീസുകൾ എംബസി സാക്ഷ്യപ്പെടുത്തിയിരുക്കണം എന്നത് നിർബന്ധമായി ആവശ്യപ്പെടാറില്ല. എന്നാൽ എംബസികളിൽ നിന്നോ കോൺസുലേറ്റുകളിൽ നിന്നോ സാക്ഷ്യപ്പെടുത്തി വാങ്ങുന്നതാണ് സേഫ്...
ഇതിൽ ആദ്യം പറഞ്ഞ 45 ദിവസം എക്സ്റ്റൻഷൻ ലഭിക്കാൻ ഒരപേക്ഷ മാത്രം മതി. നിയമന ഉത്തരവ് കൈപ്പറ്റി എത്രയുംവേഗം ഈ അപേക്ഷ നൽകി 45 ദിവസം നീട്ടിവാങ്ങിയതിനുശേഷം 180 ദിവസത്തേക്കുള്ള അപേക്ഷ നൽകുന്നതാണ് നല്ലത്. കാരണം രേഖകൾ തയ്യാറാക്കുന്നതിൽ കാലതാമസം നേരിട്ട് നിയമന ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം അപേക്ഷ നൽകാൻ സാധിക്കാതെ വന്നാൽ നിങ്ങളുടെ ജോലി എന്നന്നേക്കുമായി നഷ്ടപ്പെടും. 45 ദിവസവും 180 ദിവസവും വെവ്വേറെ ലഭിക്കില്ല. പരമാവധി നിയമന ഉത്തരവിലെ തീയതി മുതൽ 180 ദിവസമേ ലഭിക്കൂ.. അപക്ഷേ നിങ്ങളുടെ അടുത്ത ബന്ധു പോയി നൽകിയാൽ മതി. അപേക്ഷ നൽകിയാൽ മാത്രം പോരാ.. എക്സറ്റൻഷൻ അനുവദിച്ച് ഡിഎംഒ നൽകുന്ന ഉത്തരവ് കൈപ്പറ്റി സൂക്ഷിക്കുകയും വേണം. 45 ദിവസത്തെ എക്സറ്റൻഷൻ എടുക്കുന്നവർക്ക് പോസ്റ്റിംഗ് ഉത്തരവിൽ നിയമനം ലഭിച്ച സെൻ്ററിൽ മാറ്റം വരികയില്ല. എന്നാൽ 180 ദിവസം എടുത്താൽ പിന്നീട് പുതിയ നിയമന ഉത്തരവ് ലഭിക്കും. 45 ദിവസം നീട്ടിയെടുത്താൽ സീനിയോറിറ്റി നഷ്ടപ്പെടുകയില്ല എന്നാൽ 180 ദിവസം എടുത്താൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി വച്ചായിരിക്കും സീനിയോറിറ്റി ലഭിക്കുക..
സീനിയോറിറ്റി കണക്കാക്കുന്നത് ആദ്യം ആരു ജോയിൻ ചെയ്യുന്നു എന്നത് വച്ചല്ല. അഡ്വൈസ് മെമ്മോയിലെ ക്രമം അനുസരിച്ചാണ്...
നിലവിൽ നിയമനം ലഭിക്കുന്നവരിൽ പ്രസവം കഴിഞ്ഞ് 180 ദിവസം കഴിയാത്തവർ ഉണ്ടെന്കിൽ അവർ നിയമനോത്തരവ് ലഭിച്ച് പിറ്റേന്ന് തന്നെ ജോയിൻ ചെയ്യുക. എന്നിട്ട് പ്രസവത്തീയതി സൂചിപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് അപേക്ഷ നൽകിയാൽ പിറ്റേ ദിവസം മുതൽ മറ്റേണിറ്റി ലീവ് എടുക്കാവുന്നതാണ്. പ്രസവത്തീയതി മുതൽ 180 ദിവസത്തിൽ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം പൂർണ്ണശമ്പളത്തോടെ പ്രസവാവധി അനുവദിക്കും. ഏതെന്കിലും ഓഫീസുകാർ ഇതിൻ്റെ ഓർഡർ ചോദിച്ചാൽ Kerala Service Rules ( KSR) എടുത്ത് നോക്കാൻ പറയുക.. ഈ വ്യവസ്ഥ വ്യക്തമായി Kerala Service Rules ൽ പറയുന്നുണ്ട്. മുൻപ് ഇത്തരത്തിൽ ഉത്തരവ് ചോദിച്ചതായി എനിക്കറിയാം. മാത്രമല്ല എനിക്ക് പരിചയമുള്ള ഒരാൾക്ക് ഈ ലീവ് നിഷേധിക്കപ്പെട്ടതായും അറിയാം...

No comments:
Post a Comment